താമരശ്ശേരി: താമരശ്ശേരിയിൽ ചൂതാട്ട മാഫിയ സംഘത്തിൻ്റെ ഭീഷണിയെ തുടർന്ന് യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . താമരശ്ശേരിയിലെ ലോട്ടറികട ജീവനക്കാരനായ കേടാവുർ സ്വദേശി അനന്തു ( 20 ) കൃഷ്നാണ് മരിച്ചത്.. ലോട്ടറി ചൂതാട്ട മാഫിയയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാധ്യത തീർക്കാത്തതിനെത്തുടർന്ന് നിരന്തരം ഭീഷണി നേരിട്ടിരുന്നതായി അനന്തുവിന്റെ കുടുംബം പറഞ്ഞു. ആത്മഹത്യ അല്ലാതെ മറ്റൊരു വഴി ഇല്ലെന്ന് അനന്തു സൂചിപ്പിച്ചിരുന്നെന്നും കുടുംബം.
വാടക വീട്ടിന്റെ അടുക്കളയിലെ കഴുക്കോലിൽ കെട്ടിത്തൂങ്ങിയിലാണ് അനന്തുവിനെ കണ്ടെത്തിയത്. താമരശ്ശേരിയിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും
അനന്തുവിനെ രക്ഷിക്കാനായില്ല.മരണത്തിനു പിന്നാലെ ആത്മഹത്യ കുറുപ്പ് കണ്ടെത്തിയിട്ടുണ്ട്. അമ്മ എന്നോട് ക്ഷമിക്കണം, അപ്പാ എല്ലാരേം നോക്കണേ...ഇവിടെ ജീവിക്കാൻ ആവുന്നില്ല . മറ്റൊരു ജന്മത്തിൽ നമുക്ക് എല്ലാവർക്കും ഒരുമിച്ച് ജീവിക്കാം..." എന്നെഴുതിയ ആത്മഹത്യ കുറുപ്പാണ് കണ്ടെത്തിയിട്ടുള്ളത്.
സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.