കോഴിക്കോട്: സൈനിക റിക്യൂട്ട് മെൻ്റ് റാലിക്കിടെ വീണ് തുടയെല്ല് പൊട്ടിയതിനെത്തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ യുവാവിന് അവസാന നിമിഷം ശസ്ത്രക്രിയ മാറ്റി വെച്ചതായി പരാതി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആവിശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് അവസാനനിമിഷം ശസ്ത്രക്രിയ മാറ്റി വെച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ശസ്ത്രക്രിയ മാറ്റി വച്ചതിന് തുടർന്ന് മജ്ജ രക്തത്തിലേക്കിറങ്ങി യുവാവ് വെന്റിലേറ്ററിലായി.
നാദാപുരം ചെക്യാട് ഓഡോറ നന്ദനത്തിൽ അശ്വിൻ(24) നാണ് അടിയന്തര സാഹചര്യമായിട്ടും മൂന്ന് ദിവസം കഴിഞ്ഞുള്ള തീയ്യതി നൽകിയത്.
ഏഴ് വയസ്സുകാരന്‍റെ കണ്ണ് മാറി ശസ്ത്രക്രിയ ചെയ്തു, ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണമെന്ന് കുടുംബം
വൈകിയാൽ ജീവൻ പോലും അപകടത്തിലാകുമെന്നതിനാൽ അശ്വിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ബന്ധുക്കൾ പറയുന്നു.
അവിടെയെത്തി ഉടൻ തന്നെ ശസ്ത്രക്രിയ നടത്തിയെങ്കിലും കൊഴുപ്പ് രക്തത്തിൽ കയറി ഹൃദയത്തെ ഉൾപ്പെടെ ബാധിച്ചിരുന്നു. ഇനി അശ്വിനെ രക്ഷിക്കണമെങ്കിൽ എട്ട് ദിവസമെങ്കിലും വെന്റിലേറ്ററിൽ തുടരേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതതിനെ തുടർന്ന് അശ്വിന്റെ അച്ഛൻ ആരോഗ്യ മന്ത്രിക്ക് വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ട്.