സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബ‍ർ 10ന് നാളെ വിജ്ഞാപനം പുറത്തിറങ്ങും

Nov. 14, 2024, 6:31 p.m.

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ പതിനൊന്ന് ജില്ലകളിലായി നാല് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

നവംബർ 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രിക നവംബർ 22 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 23ന് വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തും. പത്രിക നവംബർ 25 വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഡിസംബർ 11ന് രാവിലെ 10 മണിക്ക് നടത്തും. വോട്ടെടുപ്പിനായി 192 പോളിംഗ് ബൂത്തുകൾ സജ്ജമാക്കും.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മുനിസിപ്പാലിറ്റികളിൽ അതാത് വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പുള്ള വാർഡുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റ ചട്ടമുള്ളത്.

ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഒക്ടോബർ 19ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ആകെ 1,51,055 വോട്ടർമാരാണുള്ളത് 71,967 പുരുഷന്മാരും 790,87 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമുണ്ട്. കമ്മീഷന്റെ www.sec.kerala.gov.in എന്ന വെബ്സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്.

നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ജില്ലാ പഞ്ചായത്തിൽ 5000 രൂപയും, മുനിസിപ്പാലിറ്റിയിലും ബ്ലോക്ക് പഞ്ചായത്തിലും 4000 രൂപയും, ഗ്രാമപഞ്ചായത്തിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പകുതി തുക മതിയാകും.

തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകൾ (ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് നമ്പർ, വാർഡിന്റെ പേര് ക്രമത്തിൽ)

തിരുവനന്തപുരം

ജി.07 വെള്ളറട ഗ്രാമപഞ്ചായത്ത് – 19.കരിക്കാമൻകോഡ്
കൊല്ലം

ജി.08 വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് – 08.നടുവിലക്കര
ജി.11 കുന്നത്തൂർഗ്രാമപഞ്ചായത്ത് – 05.തെറ്റിമുറി
ജി.27 ഏരൂർ ഗ്രാമപഞ്ചായത്ത് – 17.ആലഞ്ചേരി
ജി.50 തേവലക്കര ഗ്രാമപഞ്ചായത്ത് – 12.കോയിവിള തെക്ക്
ജി.50 തേവലക്കര ഗ്രാമപഞ്ചായത്ത് – 22.പാലക്കൽ വടക്ക്
ജി.60 ചടയമംഗലം ഗ്രാമപഞ്ചായത്ത് – 05.പൂങ്കോട്
പത്തനംതിട്ട

ബി.28കോന്നി ബ്ലോക്ക്പഞ്ചായത്ത് – 13.ഇളകൊള്ളൂർ
ബി.29പന്തളം ബ്ലോക്ക്പഞ്ചായത്ത് – 12.വല്ലന
ജി.10 നിരണംഗ്രാമപഞ്ചായത്ത് – 07.കിഴക്കുംമുറി
ജി.17 എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് – 05.ഇരുമ്പുകുഴി
ജി.36 അരുവാപ്പുലം ഗ്രാമപഞ്ചായത്ത് – 12.പുളിഞ്ചാണി
ആലപ്പുഴ

ബി.34 ആര്യാട് ബ്ലോക്ക്പഞ്ചായത്ത് – 01.വളവനാട്
ജി.66 പത്തിയൂർ ഗ്രാമപഞ്ചായത്ത് – 12.എരുവ
കോട്ടയം

എം.64 ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിൽ – 16.കുഴിവേലി
ജി.17 അതിരമ്പുഴ ഗ്രാമപഞ്ചായത്ത് – 03.ഐ.റ്റി.ഐ
ഇടുക്കി

ബി.58 ഇടുക്കി ബ്ലോക്ക്പഞ്ചായത്ത് – 02.കഞ്ഞിക്കുഴി
ജി.27 കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് – 09.പന്നൂർ
തൃശ്ശൂർ

എം.34 കൊടുങ്ങല്ലൂർ മുനിസിപ്പൽ കൗൺസിൽ – 41.ചേരമാൻ മസ്ജിദ്
ജി.07 ചൊവ്വന്നൂർഗ്രാമപഞ്ചായത്ത് – 03.പൂശപ്പിള്ളി
ജി.44 നാട്ടികഗ്രാമപഞ്ചായത്ത് – 09.ഗോഖലെ
പാലക്കാട്

ജി.02 ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് – 09. ചാലിശ്ശേരി മെയിൻ റോഡ്
ജി.38 തച്ചമ്പാറഗ്രാമപഞ്ചായത്ത് – 04.കോഴിയോട്
ജി.65 കൊടുവായൂർ ഗ്രാമപഞ്ചായത്ത് – 13.കോളോട്
മലപ്പുറം

ഡി.10 മലപ്പുറം ജില്ലാ പഞ്ചായത്ത് – 31.തൃക്കലങ്ങോട്
എം.46 മഞ്ചേരി മുനിസിപ്പൽ കൗൺസിൽ – 49.കരുവമ്പ്രം
ജി.21 തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് – 22.മരത്താണി
ജി.96 ആലംകോട് ഗ്രാമപഞ്ചായത്ത് – 18.പെരുമുക്ക്
കോഴിക്കോട്

ജി.66 കാരശ്ശേരി ഗ്രാമപഞ്ചായത്ത് – 18.ആനയാംകുന്ന് വെസ്റ്റ്
കണ്ണൂർ

ജി.02 മാടായി ഗ്രാമപഞ്ചായത്ത് – 06.മാടായി
ജി.75 കണിച്ചാർ ഗ്രാമപഞ്ചായത്ത് – 06.ചെങ്ങോം


MORE LATEST NEWSES
  • പേരാമ്പ്ര ഉപജില്ലാ കലോത്സവം സമാപിച്ചു.
  • ശിശു ദിനാഘോഷം സംഘടിപ്പിച്ചു
  • എം . ഡി.എം. എ യുമായി യുവാവ് പോലീസ് പിടിയിൽ .
  • ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ പരിക്കേറ്റു
  • നീലേശ്വരം വെടിക്കെട്ട അപകടത്തിൽ മരണം ആറായി
  • ടിക്കറ്റ് കിട്ടിയില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം സ്റ്റേഷനിൽ കുടുങ്ങി
  • ഹൃദയാഘാതം ; മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
  • തേക്കുംതോട്ടത്തിൽ ഫാത്തിമ മരണപ്പെട്ടു
  • വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ല
  • സൈനിക റാലിക്കിടെ തുടയെല്ലുപൊട്ടിയ യുവാവ് ഗുരുതരാവസ്ഥയിൽ; ശസ്ത്രക്രിയ മാറ്റി വെച്ചതായി പരാതി.
  • കൽപറ്റയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ
  • കടലില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
  • യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
  • യുവതിയുടെ നഗ്നദൃശ്യങ്ങൾ വീഡിയോ കോളിലൂടെ സ്വന്തം കാമുകന് നൽകി:യുവതി അറസ്റ്റിൽ
  • സ്വര്‍ണവില വീണ്ടും കുറഞ്ഞു മൂന്ന് ദിവസത്തിനിടെ ഇടിഞ്ഞത് രണ്ടായിരത്തിലധികം രൂപ
  • ഉപതിരഞ്ഞെടുപ്പ്;തിരുവമ്പാടി നിയോജകമണ്ഡലത്തിലും പോളിങ് ശതമാനത്തിൽ വലിയ ഇടിവ്.
  • ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിൽ ഇന്ത്യക്ക് കൂറ്റൻ വിജയം
  • പാലക്കാട് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു
  • കച്ചവടത്തിനായി സൂക്ഷിച്ച കല്ലുമ്മക്കായ മോഷണം; പ്രതി പിടിയിൽ
  • ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
  • മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള ബൂത്തിൽ കള്ളവോട്ട്
  • ചേലക്കരയിൽ മികച്ച പോളിങ്;വയനാട്ടിൽ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞു
  • ഫീസ് വർദ്ധന: കേരള - കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസുകളിൽ നാളെ കെ എസ് യു പഠിപ്പുമുടക്ക്
  • ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
  • പോസ്റ്റ്മാനെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ
  • അനുമോദന സംഗമം സംഘടിപ്പിച്ചു
  • പൊള്ളലേറ്റ് ചികിത്സയിലായിരുന്നു അധ്യാപിക മരിച്ചു
  • സൈക്കിൾ മരത്തോൺ സംഘടിപ്പിച്ചു
  • ഇരുമ്പ് പ്ലേറ്റുകൾ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റിൽ
  • ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • ഗർഭിണിയായ ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ച സംഭവം ;സ്വത്ത് കൈവശപ്പെടുത്താനെന്ന് സഹോദരൻ.
  • റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻതട്ടി സ്ത്രീയുടെ രണ്ട് കാലുകൾ നഷ്ട‌പ്പെട്ടു
  • മയക്കു മരുന്ന് വിൽപ്പന നടത്തുന്ന യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
  • വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാൾ പിടിയിൽ
  • വാഹന അപകടത്തിൽ വയോധികന് ദാരുണാന്ത്യം
  • സ്വകാര്യ ബസ് ഇടിച്ച് കാർ തകർന്നു.
  • നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ മികച്ച മാതൃക" ടി പി രാമകൃഷ്ണൻ എം.എൽ.എ.*
  • മഞ്ഞപ്പിത്തം; കോഴിക്കോട് ജില്ലയിലെ സ്ഥിതി ഗുരുതരമെന്ന് ഡോക്ടർമാർ
  • ഉപതെരഞ്ഞെടുപ്പ്: കേരള സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു
  • മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.
  • ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • ക്വാറി കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു;
  • വയനാട്, ചേലക്കര ജനവിധി ഇന്ന്,മോക് പോളിംഗ് തുടങ്ങി, ബൂത്തുകളിൽ ക്യൂ 
  • പരപ്പൻപൊയിൽ നുസ്റത്ത് പുതിയ കെട്ടിടത്തിന് ശിലയിട്ടു
  • ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്
  • വീടിന്റെ അടുക്കളയിൽ നിന്നും മുർക്കൻ പാമ്പിനെ പിടികൂടി
  • കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം.
  • തിരുവമ്പാടി മണ്ഡലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
  • വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.
  • കോൺഗ്രസ് നേതാവ് എം.ടി പത്മ) അന്തരിച്ചു.