ഓമശ്ശേരി : ഓമശ്ശേരിയിൽ മാരക ലഹരി മരുന്നായ 63 ഗ്രാം എം. ഡി.എം. എ യുമായി യുവാവിനെ പോലീസ് പിടികൂടി.
കൊടുവള്ളി പോർങ്ങോട്ടൂർ, പാലക്കുന്നുമ്മൽ മുഹമ്മദ് ജയ്സൽ (32)(മുട്ടായി ജൈസൽ)- നെയാണ് ഇന്ന് വൈകിട്ട് ഓമശ്ശേരിയിലുള്ള റോയൽ ഡ്വല്ലിങ്ങ് ടൂറിസ്റ്റ് ഹോമിൽ നിന്നും പിടികൂടിയത്
കോഴിക്കോട്, വയനാട് ,മലപ്പുറം ജില്ലകളിലെ പ്രധാനപ്പെട്ട മയക്കുമരുന്ന് വിൽപ്പനക്കാരനാണ് ഇയാൾ . ലഹരി മരുന്നിന് അടിമയായ ഇയാൾ മൂന്നുവർഷത്തോളമായി വിൽപ്പന തുടങ്ങിയിട്ട്.ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന എം.ഡി.എം.എ ജില്ലയിലെ മൊത്ത വിതരണക്കാർക്ക് ഇയാൾആദ്യമായിട്ടാണ് ഇയാൾ പോലീസിന്റെ പിടിയിലാവുന്നത്.കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചിട്ടുള്ള ലഹരി മാഫിയ സംഘത്തിലെ പ്രധാനിയാണ് ഇയാൾ.വില്പന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതി.ആഡംബര വാഹനങ്ങൾ മാറി മാറി വാടകക്ക് എടുത്ത് ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ച് ആണിയാൾ മയക്കുമരുന്ന് വിൽപ്പന നടത്തുന്നത്.ഇയാളുമായി ബന്ധപ്പെട്ട മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതാണെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ മുൻ ഭാര്യയെ കഴിഞ്ഞ വർഷം അര കിലോ എം ഡി.എം എ യുമായി നിലമ്പൂർ എക്സൈസ് പിടികൂടിയിരുന്നു.
കോഴിക്കോട് റൂറൽ എസ്. പി., പി .നിധിൻ രാജ് ഐ പി എസ് ന്റെ കീഴിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.കോഴിക്കോട് റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി .പ്രകാശൻ പടന്നയിൽ 'താമരശ്ശേരി ഡി.വൈ.എസ്.പി,എ.പി ചന്ദ്രൻ,കൊടുവള്ളി ഇൻസ്പെക്ടർ അഭിലാഷ്.കെ. പി എന്നിവരുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ മാരായ രാജീവ്ബാബു,ബിജു പൂക്കോട്ട്, എസ്.സി.പി.ഒ മാരായ ജയരാജൻ പനങ്ങാട്, ജിനീഷ് ബാലുശ്ശേരി, മുനീർ ഇ. കെ, ഷാഫി എൻ.എം, ശോഭിത്ത് ടി കെ,കൊടുവള്ളി എസ് .ഐ ബേബി മാത്യു, എ.എസ്.ഐ മാരായ രാജേഷ്. ടീ. കെ, ലിയ. എം കെ, എസ് സി.പി.ഒ മാരായ രതീഷ് .എ.കെ, നവാസ്. എൻ, ഷിജു.എം കെ.എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.