കോഴിക്കോട്: മെഡിക്കൽ കോളേജിൽ വാർഡിന്റെ ജനൽ ചില്ല് തകർത്ത് താഴേക്ക് ചാടി രോഗി ജീവനൊടുക്കി. തലശ്ശേരി സ്വദേശി അസ്കർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
പാൻക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അസ്ക്കർ. 12-ാം തിയ്യതിയാണ് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒമ്പതാം വാർഡിലായിരുന്നു ഇദ്ദേഹം. പുലർച്ചെ 31-ാം വാർഡിലെത്തി ജനൽ ചില്ല് തകർത്ത് താഴേക്ക് ചാടുകയായിരുന്നു. ഉടനെ ആശുപത്രിയിലുള്ളവർ ഇദ്ദേഹത്തെ കാഷ്വാലിറ്റിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.