കോഴിക്കോട് : ഇടിയങ്ങര ശൈഖ് പള്ളി മഖാമിൽ ശൈഖ് മുഹമ്മദ് ബ്‌നു അലാഇദ്ദീൻ ഹിമ്‌സ്വിയുടെ 466-ാം അപ്പവാണിഭ നേർച്ചയ്ക്ക് കൊടിയേറി. സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് മൂസക്കുട്ടി ഹസ്റത്ത് കൊടിയേറ്റ് നിർവഹിച്ചു. ഇ.കെ. അബൂബക്കർ മുസ്‌ല്യാർ അധ്യക്ഷനായി. എ.വി. അബ്ദുറഹ്മാൻ മുസ്‌ല്യാർ, കെ.ടി. അബ്ദുൽ ജലീൽ ഫൈസി വെളിമുക്ക്, ഹാഫിള് ഷക്കീർ ഹൈതമി കീച്ചേരി, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, മുസ്തഫ മൗലവി എളമ്പാറ, ഉമർ ദർസി തച്ചണ്ണ എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച പ്രാർഥനാസംഗമത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വംനൽകും