ചാലക്കര:താമരശ്ശേരി ഗ്രാമ പഞ്ചായത്ത് എൽ.പി വിഭാഗം വിദ്യാർഥികളുടെ കായിക മേള പള്ളിപ്പുറം(ചാലക്കര )ജി.എം.യു.പി സ്കൂളിൽ വെച്ച് നടന്നു.
പഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ മേളയുടെ ഉദ്ഘാsനം നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ റംല ഖാദർ അധ്യക്ഷത വഹിച്ചു.പള്ളിപ്പുറം ജി.എം.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് മിനി ടീച്ചർ സ്വാഗതം പറഞ്ഞു.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യൂബ് ഖാൻ,താമരശ്ശേരി എ ഇ ഒ വിനോദ്.പി,പള്ളിപ്പുറം ജി.എം.യു.പി സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഫസൽ എ.എം,എസ്.എം.സി ചെയർമാൻ ഇസ്ഹാഖ് ചാലക്കര,കെടവൂർ എം എം എ എൽ പി എസ് ഹെഡ്മിസ്ട്രസ് ദിൽഷ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു.പി ഇ സി കൺവീനർ മുഹമ്മദ് സ്വാലിഹ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.കായിക മേളയിൽ ജി എൽ പി എസ് കോരങ്ങാട് ഒന്നാം സ്ഥാനവും,എ എം എൽ പി എസ് പൂനൂർ രണ്ടാം സ്ഥാനവും,പള്ളിപ്പുറം(ചാലക്കര)ജി.എം.യു.പി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.