ടി20 പരമ്പര ഇന്ത്യക്ക്

Feb. 1, 2025, 7:02 a.m.

പൂനേ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. നിർണായകമായ നാലാം മത്സരത്തിൽ ഇംഗ്ലീഷ് സംഘത്തെ 15 റൺസിന് തകർത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. രവി ബിഷ്‌ണോയും കൺസഷൻ സബ്‌സ്റ്റിറ്റിയൂട്ടായെത്തിയ ഹർഷിത് റാണയും ചേർന്നാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ജോസ് ബട്‌ലർക്കും സംഘത്തിനും 166 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റിങ്ങിൽ ബെൻ ഡക്കറ്റും ഫിൽ സാൾട്ടും ചേർന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ഡക്കറ്റും സാൾട്ടും ജോസ് ബട്‌ലറും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് ഇംഗ്ലണ്ടിന് വിനയായി. നാലാമനായി ക്രീസിലെത്തിയ ഹാരി ബ്രൂക്ക് തകർത്തടിച്ച് ഇംഗ്ലീഷ് സംഘത്തിന് പ്രതീക്ഷ നൽകിയെങ്കിലും വരുൺ ചക്രവർത്തി രക്ഷകനായി അവതരിച്ചു. ബ്രൂക്ക് 15ാം ഓവറിൽ അർഷദീപിന്റെ കയ്യിൽ വിശ്രമിച്ചു. പിന്നെയെത്തിയ ആർക്കും വലിയ സംഭാവനകൾ നൽകാനായില്ല.

ശിവം ദൂബേക്ക് പകരക്കാരനായെത്തിയ ഹര്‍ഷിത് റാണ ടി20 യില്‍ തന്‍റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കുകയായിരുന്നു. നാലോവറില്‍ 33 റണ്‍സ് വഴങ്ങിയാണ് റാണ മൂന്ന് വിക്കറ്റ് പോക്കറ്റിലാക്കിയത്. നാലോവറില്‍ 28 റണ്‍സ് വഴങ്ങിയാണ് ബിഷ്ണോയ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. രണ്ട് വിക്കറ്റുമായി വരുണ്‍ ചക്രവര്‍ത്തി ഒരിക്കല്‍ കൂടി കളംനിറഞ്ഞു.

അവസാന ഓവറുകളിൽ തകർത്തടിച്ച ഹർദിക് പാണ്ഡ്യയുടേയും ശിവം ദൂബേയുടേയും മികവിലാണ് ഇന്ത്യ നേരത്തേ മികച്ച സ്‌കോർ പടുത്തുയർത്തിയത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. ഹർദികും ദൂബേയും അർധ സെഞ്ച്വറി കുറിച്ചു.

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ടാം ഓവറിൽ സഞ്ജു സാംസണേയും തിലക് വർമയേയും സൂര്യ കുമാർ യാദവിനേയും പുറത്താക്കിയ സാഖിബ് മഹ്‌മൂദ് ഇന്ത്യയെ വൻ തകർച്ചയിലേക്ക് തള്ളിയിടുമെന്ന് ഒരു ഘട്ടത്തിൽ തോന്നിച്ചിരുന്നു. എന്നാൽ നാലാം വിക്കറ്റിൽ ക്രീസിൽ ഒത്തു ചേർന്ന റിങ്കു സിങ് അഭിഷേക് ശർമ ജോഡി ഇന്ത്യക്കായി രക്ഷാ പ്രവർത്തനം ആരംഭിച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 45 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

അഭിഷേക് പുറത്തായ ശേഷം ശിവം ദൂബേയെ കൂട്ടുപിടിച്ച് റിങ്കു രക്ഷാ പ്രവർത്തനം തുടർന്നു. എന്നാൽ 11ാം ഓവറിൽ റിങ്കു കാർസിന് വിക്കറ്റ് നൽകി മടങ്ങി. പിന്നെ ക്രീസിൽ ഒത്തു ചേർന്ന ഹർദിക് ദൂബേ ജോഡി തകർത്തടിച്ച് ഇന്ത്യയെ മികച്ച് സ്‌കോറിൽ എത്തിക്കുകയായിരുന്നു.

ദൂബേ 34 പന്തിൽ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 53 റൺസെടുത്തപ്പോൾ ഹർദിക് 30 പന്തിൽ നാല് ഫോറും നാല് സിക്‌സും സഹിതം 53 റൺസെടുത്തു. ഇംഗ്ലണ്ടിനായി സാഖിബ് മഹ്‌മൂദ് നാലോവറിൽ 35 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി


MORE LATEST NEWSES
  • വിദ്യാഭ്യാസമേഖലയ്ക്ക് 500 കോടി; സെന്റർ ഫോർ എക്സലൻസ് ഇൻ എഐ സ്ഥാപിക്കും
  • ബജറ്റ് ;കർഷകർക്ക് കരുതൽ; കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി 5 ലക്ഷമാക്കി
  • കടിച്ച പാമ്പിനെ പിടികൂടി ചാക്കിലാക്കി തൊഴിലാളി ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി.
  • മരണ വാർത്ത
  • ഭര്‍ത്താവിന്‍റെ രഹസ്യ ചാറ്റ് ഭാര്യയ്ക്ക് ചോര്‍ത്തി; മൊബൈൽ ടെക്നീഷ്യനെതിരെ കേസ്
  • ഏറാമല സ്വദേശി ദുബായിൽ നിര്യാതനായി
  • ഭര്‍ത്താവിന്‍റെ രഹസ്യ ചാറ്റ് ഭാര്യയ്ക്ക് ചോര്‍ത്തി; മൊബൈൽ ടെക്നീഷ്യനെതിരെ കേസ്
  • വീടിന് തീപിടിച്ച് വയോധിക ദമ്പതികൾക്ക് ദാരുണാന്ത്യം മകൻ കസ്റ്റഡിയിൽ
  • അമേരിക്കയില്‍ വീണ്ടും വിമാന അപകടം
  • വാണിജ്യ സിലിണ്ടറിന് ഏഴ് രൂപ കുറച്ചു
  • വയനാട്ടിൽ അതിഥി തൊഴിലാളിയെ കൊന്ന് മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ
  • പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
  • ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം
  • കേന്ദ്ര ബജറ്റ് ഇന്ന്
  • സിദ്ധാർഥന്റെ മരണം: പ്രതികൾക്ക് പഠനം തുടരാൻ അനുമതി
  • കത്തി കാണിച്ച് ലൈംഗീകാതിക്രമണത്തിന് ശ്രമം; പ്രതിക്ക് 10 വർഷം തടവ്.
  • യുവതിയെ വീട്ടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
  • ബറാഅത്ത് ദിനം ഫെബ്രുവരി 15ന്
  • റാഫ് റോഡു സുരക്ഷാ മാസാചരണം നടത്തി.
  • അജ്ഞാത ജീവിയുടെ സാന്നിധ്യം ; യുഡിഎഫ് കമ്മിറ്റി പ്രതിഷേധിച്ചു
  • അജ്ഞാത ജീവിയുടെ സാന്നിധ്യം ; യുഡിഎഫ് കമ്മിറ്റി പ്രതിഷേധിച്ചു
  • ബാലരാമപുരം കൊലപാതകം; പ്രതിക്ക് മാനസിക പ്രശ്നമെന്ന് പൊലീസ്
  • കുണ്ടറ ലൈം​ഗിക പീഡനം; മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവ്
  • വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ ബോംബ് ഭീഷണി
  • ഇരുചക്രവാഹനത്തിന് മുന്നിൽ മാൻ ചാടി അപകടം,രണ്ടുപേർക്ക് പരിക്ക്
  • കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
  • ഓട്ടോഡ്രൈവര്‍ വിദ്യാര്‍ത്ഥിയെ പല തവണ പീഡിപ്പിച്ച സംഭവത്തില്‍ 20 വർഷം കഠിന തടവിന് വിധിച്ച് കോടതി
  • ഊട്ടിയിൽ  വാഹനാപകടത്തിൽ മേപ്പാടി റിപ്പൺ  സ്വദേശി മരിച്ചു.
  • ഊട്ടിയിൽ  വാഹനാപകടത്തിൽ മേപ്പാടി റിപ്പൺ  സ്വദേശി മരിച്ചു.
  • ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂരപീഡനത്തിനിരയായ പെൺകുട്ടി മരിച്ചു.
  • കാറിലെത്തിയ സംഘം സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ചതായി പരാതി
  • ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധയെന്ന് പരാതി.
  • രണ്ടര വയസുകാരിയുടെ കൊലപാതകം;ജോല്‍സ്യന്‍ അറസ്റ്റില്‍*
  • നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് സ്ത്രീ മരിച്ചു
  • സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മഹബൂബ് തെരഞ്ഞെടുക്കപ്പെട്ടു.
  • കട്ടര്‍ ദേഹത്ത് കുടുങ്ങി തൊഴിലാളി മരണപ്പെട്ടു
  • വിളംബരജാഥ നടത്തി
  • സ്വർണ്ണം ഒറ്റയടിക്ക് കയറിയത് 960 രൂപ, 61,000 കടന്ന് പവന്‍ വില
  • മഹാത്മ കുടുംബ സംഗമം ഉദ്ഘാടനം സംഘടിപ്പിച്ചു
  • പ്രതി മുമ്പും കുട്ടിയെ ഉപദ്രവിച്ചിരുന്നു, മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ കുഴക്കി ഹരികുമാര്‍
  • കെ.എൻ.എം. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
  • വൈദ്യുതി സര്‍ചാര്‍ജ് ;യൂണിറ്റിന് 10 പൈസ ഫെബ്രുവരി മാസത്തിലും
  • വിദ്യാർത്ഥി ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവം; ‘ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തു’; മകൻ ക്രൂരമായ റാഗിങിന് ഇരയായെന്ന് അമ്മ
  • പതിനഞ്ച്കാരിയെ പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ
  • പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ
  • ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ നീട്ടി
  • വന്യജീവി ആക്രമണം പരാതിപ്പെട്ടിട്ടും വനംവകുപ്പ് ഇടപെടാത്തതിനെതിരെ പ്രതിഷേധിച്ചു
  • രണ്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മാവൻ അറസ്റ്റിൽ
  • കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
  • 2 വയസ്സുകാരിയുടെ കൊലപാതകം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്