കട്ടക്ക്: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് മത്സരം. ഉച്ചയ്ക്ക് 1.30നാണ് മത്സരംആരംഭിക്കുക. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരവും ജയിച്ച് പരമ്പരയും സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ആത്മവിശ്വാസം തിരിച്ചുപിടിക്കാനാണ് ജോസ് ബട്ലറുടെ ഇംഗ്ലണ്ടിന്റെ ശ്രമം.
ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് ബാറ്റിങ്ങില്‍ ഫോമിലാവേണ്ടത് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോഹ് ലിക്കും നിര്‍ണായകമാണ്. ഫോമിലേക്ക് എത്തിയില്ലെങ്കില്‍ ഏകദിന ടീമിലും താരങ്ങളുടെ നിലനില്‍പ്പിനെ ബാധിച്ചേക്കും
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ കളിച്ച രഞ്ജി ട്രോഫിയിലും നിറം മങ്ങിയ വിരാട് കോഹ് ലിക്കും തന്റെ ഇഷ്ട ഫോര്‍മാറ്റില്‍ ഫോം വീണ്ടെടുക്കുക എന്നത് അനിവാര്യമാണ്. കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന വിരാട് കോലി രണ്ടാം മത്സരത്തില്‍ കളിക്കുമെന്നാണ് സൂചന.
എന്നാല്‍ കോഹ് ലിക്ക് പ്ലേയിങ് ഇലവനില്‍ എത്തിയാല്‍ ടീമില്‍ നിന്ന് ആരെ മാറ്റുമെന്നതാണ് വിഷയം. ആദ്യ മത്സരത്തില്‍ കോഹ് ലിക്ക് പകരം ഇറിയ ശ്രേയസ് അയ്യര്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാളിനെ മാറ്റി കോഹ് ലിയെ കളിപ്പിക്കാനും സാധ്യതയുണ്ട്. ഇങ്ങനെ വന്നാല്‍ രോഹിതിനൊപ്പം ഗില്ലാകും ഒപ്പണറായി എത്തുക. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തിന് അവസരം നല്‍കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു