കൽപ്പറ്റ ബൈപ്പാസിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള ടാങ്ക് കയറ്റിയ ടിപ്പർ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കൽപ്പറ്റ ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന ലിങ്ക് റോഡിൽ നിന്നും ബൈപ്പാസിലേക്ക് പ്രവേശിക്കുന്നതിനിടെ വാഹനം തെന്നി മറിയുകയായിരുന്നു . ഡ്രൈവർ ചാടി ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.