കൊച്ചി: പിതാവിനെ മകൻ ചവിട്ടിക്കൊന്നു. എറണാകുളം പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ജോണി(67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ മൈൽജോയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെയാണ് കൊലപാതകം നടന്നത്. സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ മകൻ ശ്രമിച്ചു. എന്നാൽ ജോണിയുടെ വാരിയെല്ലുകൾ ഒടിഞ്ഞതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലായിരുന്നു കുറ്റസമ്മതം. മദ്യലഹരിയിലായിരുന്നു ആക്രമണമെന്ന് മെൽജോ പൊലീസിനോട് പറഞ്ഞു.