കൊടുവള്ളി: കൊടുവള്ളി മടവൂർമുക്ക് കിഴക്കേ കണ്ടിയിൽ മുഹമ്മദ് മുഹസിൻ (33) ൻ്റെ വീട്ടിൽ നിന്ന്
വൻ ലഹരിശേഖരം പിടികൂടി. രാത്രി പതിനൊന്ന് മണിയോടെയാണ് വീട്ടിൽ പോലീസ് പരിശോധന നടത്തിയത്
9750 പേക്കറ്റ് ഹാൻസ്, 1250 പേക്കറ്റ് കൂൾ ലിപ് എന്നിവ കൊടുവള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. പിടികൂടിയ ഉൽപന്നങ്ങൾക്ക് ആറു ലക്ഷത്തിലധികം രൂപ വില വരും.
മുഹമ്മദ്മു ഹസിൻ്റെ നരിക്കുനിയിലുള്ള ചെരുപ്പു കടയിൽ ഇന്നലെ ഉച്ചക്ക് പോലീസ് നടത്തിയ പരിശോധനയിൽ 890 പാക്കറ്റ് ഹാൻസ് പിടികൂടിയിരുന്നു, തുടർന്ന് പോലീസ് അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തതിൽ നിന്നാണ് വീട്ടിൽ പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതായുള്ള വിവരം ലഭിച്ചത്.