വയനാട്: കേണിച്ചിറ വട്ടത്താനിയിൽ പരോളിലിറങ്ങിയയാൾ അയൽവാസിയെ വെട്ടി പരിക്കേൽപ്പിച്ചു. മഠത്തിൽ പറമ്പിൽ മെജോ ആൻറണി എന്നയാളാണ് അയൽ വാസിയായ കാട്ടാമ്പള്ളി അനൂപിന്നെ വെട്ടിപ്പരി ക്കൽപ്പിച്ചത്. വട്ടത്താനിയിലുള്ള വിവാഹ വീട്ടിൽ വച്ചായിരുന്നു സംഭവം. മെജോയുടെ മക്കൾ മയ ക്കമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞ വിരോ ധമാണ് സംഭവത്തിന് കാരണം. മെജോ കൊലപാ തക കേസിൽ പ്രതിയാണ്. അനൂപ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്