ബത്തേരി:വരദൂർ വലിയ പാലത്തിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ പാലക്കാട് പറമ്പിക്കുളം സ്വദേശിനി സന്ധ്യ (20)മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സന്ധ്യയോടൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന പുൽപ്പള്ളി പാക്കം സ്വദേശി അഞ്ചൽ ഗുരുതരാവസ്ഥയിൽ. അഞ്ചലിനെ മേപ്പാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.