വയനാട്: സാമൂഹിക വിപത്തായ ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കണമെന്ന് സോൾമേറ്റ് കൾച്ചറൽ ഫൌണ്ടേഷൻ വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷെമീറ പി എം . സോൾമേറ്റ് വനിതാ വിംഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ലഹരി ഉപയോഗം വ്യക്തികളെയും സമൂഹത്തെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നു. ഇതിന് ശാരീരികവും, മാനസികവും സാമൂഹികവുമായ നിരവധി ദൂഷ്യവശങ്ങളുണ്ട്. ലഹരിയുടെ സ്വാധീനം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുകയും കുടുംബത്തില്‍ ദുഃഖവും പ്രയാസങ്ങളും അസ്വസ്ഥതകളും നിറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി ആത്മഹത്യകള്‍ പെരുകുന്നു. ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണവും നിയമനടപടികളും ആവശ്യമാണ്. യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണം. ഒരു സമൂഹത്തെ ഇല്ലാതാക്കാന്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ എളുപ്പമാണ് അവരിലേക്ക് ലഹരി പോലുള്ള വസ്തുക്കളും അധാര്‍മികതയും വ്യാപിപ്പിച്ച് സാംസ്‌കാരിക തകര്‍ച്ച നടത്തുന്നത്. ലഹരിക്കെതിരേ ജാഗ്രത പാലിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
ജില്ലാ പ്രസിഡന്റ് ജാസ്മിൻ അട്ടശ്ശേരി പനമരം അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ആയിഷ ബത്തേരി,ജില്ലാ സെക്രട്ടറിമാരായ അശ്വതി മാനന്തവാടി, ആസിയ ബീവി , ട്രഷറർ കദീജ കമ്പളക്കാട് സംസ്ഥാന സമിതി അംഗങ്ങളായ സെറീന വയനാട്, സുലൈഖ നസീറ , സിന്ധു കെ ആർ , ഷാഹിദാ തൃശൂർ. മിനി ചെറുകാട്ടൂർ എന്നിവർ സംസാരിച്ചു.