പേരാമ്പ്ര :യുവതിയെ ഭർത്താവ് വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി. കോട്ടൂർ പ ഞ്ചായത്ത് ഒന്നാം വാർഡിലെ മൂലാട് അംഗൻവാടിക്ക് സമീപം പാറക്കണ്ടി സ ജീവന്റെ ഭാര്യ ലിജി സജിയാണ് (49) ര ണ്ട് ദിവസമായി വീടിനു പുറത്തായത്കഴിഞ്ഞ ദിവസം ഗേറ്റിനു പുറത്തായിരു ന്നെങ്കിലും അടുത്ത ദിവസം പൊലീസി ന്റെ സാന്നിധ്യത്തിൽ ലിജി ഗേറ്റിന്റെ പൂ ട്ടു പൊളിച്ച് വീടിൻ്റെ വരാന്തയിൽ എ ത്തിയിട്ടുണ്ട്. ഹൃദ്രോഗിയായ ലിജി രണ്ട് ദിവസമായി ഭക്ഷണം പോലും കൃത്യമാ യി കഴിക്കാത്ത അവസ്ഥയിലാണ്. 28 വർഷം മുമ്പായിരുന്നു സജീവൻന്റെയും ലിജിയുടെയും വിവാഹം നടന്നത്.നാടുവിട്ട് പഞ്ചാബിൽ എത്തിയ സജീവ നെ പരിചയപ്പെട്ട ലിജി പിന്നീട് സജീവ നെ വിവാഹം ചെയ്യുകയായിരുന്നു. ലി ജിയുടെ സഹായത്തോടെ അന്ന് സജീ വന് അവിടെയുള്ള ആക്രി കടയിൽ ജോലിയും കിട്ടി. എന്നാൽ പിന്നീട് സജീ വൻ ലിജിയുടെ ആളുകളുടെ സഹായ ത്തോടെ അമേരിക്കയിൽ എത്തുകയാ യിരുന്നു.
അവിടെ ബിസിനസ് ആരംഭിക്കുകയും ചെയ്തു. അമേരിക്കയിൽ നിന്നും സജീ വൻ നാട്ടിലെത്തിയാൽ പഞ്ചാബിൽ എ ത്തി ലിജിയെയും കൂട്ടി നാട്ടിൽ എത്തു കയായിരുന്നു പതിവ്. എന്നാൽ പിന്നീട് മറ്റൊരു യുവതിയുമായി ഉണ്ടായ അടു പ്പം ലിജി അറിഞ്ഞതോടെ പ്രശ്‌നമാകു കയായിരുന്നു.
19ന് വീട്ടിൽ കയറി താമസിക്കാൻ കോ ടതി ഉത്തരവ് ഇറക്കിയതിന് ശേഷം സ ജീവൻ വീടും സ്ഥലവും സഹോദരൻ ബിജുവിന്റെ പേരിലേക്ക് മാറ്റുകയായി രുന്നു. നാട്ടിലെത്തിയ സജീവനും സുഹൃ ത്തായ യുവതി ഷായാഷേയും ഇപ്പോൾ തറവാട് വീട്ടിൽ അനിയനോടൊപ്പമാണ് താമസമെന്നും ലിജി പറഞ്ഞു.
25 വയസ്സുള്ള മകളും താനും താമസി ക്കാൻ വീടില്ലാതെ പ്രയാസത്തിൽ ആ ണെന്ന് കാണിച്ചാണ് ലിജി ഇപ്പോൾ കോടതിയെ സമീപിച്ചത്. കോടതി ഇവ ർക്ക് വീട്ടിൽ കയറി താമസിക്കാൻ അവ സരം ഒരുക്കാൻ പേരാമ്പ്ര പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇതു വരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
പൊലീസ് സജീവൻ്റെ വീട്ടിൽ എത്തി വീ ട് തുറന്നു കൊടുക്കാൻ ആവശ്യപ്പെട്ടെ ങ്കിലും സജീവനും കുടുംബവും ഇതുവ രെ വീട് തുറന്നു കൊടുക്കാൻ തയാറാ യിട്ടില്ല. ജോർജിയയിൽ എം.ബി.ബി.എ സിന് പഠിക്കുന്ന മകളും നാട്ടിൽ എത്തി യാൽ ആകെ പ്രയാസത്തിലാകുമെന്നാ ണ് ലിജി പറയുന്നത്.