കൊയിലാണ്ടി: കൊയിലാണ്ടി നന്തി മേൽപ്പാലത്തിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. തിരുവള്ളൂർ തെയ്യമ്പാടിക്കണ്ടി ആകാശ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ആകാശിനെ നാട്ടുകാർ ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: തെയ്യമ്പാടിക്കണ്ടി പവിത്രൻ. മാതാവ്: മഹിജ. സഹോദരി: ആവണി.
വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബൈക്കും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.