വടകര :വില്യപ്പള്ളിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. വടകര സ്വദേശി കാളിയത്ത് ഫൈസൽ (47) ആണ് പിടിയിലായത്. ഇന്നലെ രാത്രി മുയിപ്ര വില്യപള്ളി റോഡിൽ കൊരട്ടോൽ നാല് സെന്റ് കോളനി ജംഗ്ഷനിൽ വച്ച് അഞ്ച് ഗ്രാം കഞ്ചാവുമായാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ എസ് ഐ രാജേഷ് സ്വമേധയാ കേസെടുത്തു.