കൊയിലാണ്ടി :റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കേളമംഗലത്ത് ചാലില്‍ ഹൗസില്‍ കൃപേഷ് (35) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കൃപേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് മരണപ്പെട്ടത്.