കോഴിക്കോട്: മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നൊച്ചാട് സ്വദേശി പൊലീസ് പിടിയില്‍. കുഴല്‍പ്പണ മാഫിയ സംഘത്തിലെ അംഗമായ നൊച്ചാട് മൊട്ടന്‍ തറേമ്മല്‍ ഹാരിസ് ആണ് പിടിയിലായത്. ഇടയിലാട്ട് സൗരവ് എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. കളമശ്ശേരി പൊലീസാണ് ഹാരിസിനെ അറസ്റ്റു ചെയ്തത്.
ഏപ്രില്‍ 30ന് എറണാകുളം കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ സമീപത്തെ തമീം അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണഅ സൗരവിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് രണ്ട് ദിവസം വിവിധയിടങ്ങളില്‍ പാര്‍പ്പിച്ച് അഞ്ച് ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.
പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ കീഴിലുള്ള പൊലീസിന്റെ സഹായത്തോടെ കളമശ്ശേരി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എല്‍ദോ, സെബാസ്റ്റിയന്‍ ചാക്കോ, സി.പി.ഒമാരായ മാഹിന്‍ അബൂബക്കര്‍, അരുണ്‍ സുരേന്ദ്രന്‍, ലിബിന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു