അടിവാരം:മദ്രസ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അതിക്രമം നടത്തിയ ഭിക്ഷാടകൻ അറസ്റ്റില്‍.അടിവാരം അങ്ങാടിയില്‍ ഭിക്ഷാടനം നടത്തുന്ന വയോധികന്‍ മദ്രസ വിട്ട് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ദേഹപരിശോധന നടത്തുകയായിരുന്നു.ഭയന്ന് പോയ വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.