കോടഞ്ചേരി: മുത്തപ്പൻ പുഴയിൽ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി, ഒരാൾ പുഴയിൽ കുടുങ്ങുകയും ചെയ്തു. നാരങ്ങാ തോട് പത്തങ്കയത്ത് വെള്ളം പെട്ടെന്ന് ഉയര്‍ന്നതോടെ പുഴ കടക്കാൻ കഴിയാതെ ഒരാൾ കുടുങ്ങുകയായിരുന്നു.
സ്ഥലവാസികൾ ചേർന്ന് നടത്തിയ താത്കാലിക രക്ഷാപ്രവർത്തനത്തിലൂടെ ഇയാളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു. തുടർന്ന് മുക്കം ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയെങ്കിലും അതിന് മുൻപെ രക്ഷാപ്രവർത്തനം പൂര്‍ത്തിയായിരുന്നു.
പ്രദേശത്ത് മഴപെയതിരുന്നില്ലെങ്കിലും, മലമുകളിൽ ഉണ്ടായ ശക്തമായ മഴയാണ് പുഴയിൽ മലവെള്ളപ്പാച്ചിലിന് കാരണമായത്. ഇരുവഴഞ്ഞി, ചാലി പുഴ എന്നിവയുടെ അകത്തള പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് വെള്ളം കുത്തനെ പുഴയിലേയ്ക്ക് ഒഴുകിയിരുന്നു.
പുഴയുടെ ഒഴുക്കു കുറവായ ഭാഗത്ത് വെള്ളം പെട്ടെന്ന് കുത്തനെ ഒഴുകിയതായിരുന്നു അപകടത്തിന് കാരണമായത്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.