നിലമ്പൂർ: വയനാട് 900 കണ്ടിയിൽ ടെന്റ് പൊട്ടിവീണ് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച യുവതിയുടെ കുടുംബം. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയുടെ കുടുംബമാണ് റിസോർട്ട് ഉടമകൾക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സുഹൃത്തുക്കൾക്കൊപ്പം പോയ നിഷ്മ മാത്രം എങ്ങനെ അപകടത്തിൽപെട്ടു എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.സുഹൃത്തുക്കൾക്കൊപ്പം ട്രിപ്പ് പോകുന്നു എന്ന് പറഞ്ഞാണ് നിഷ്‌മ പോയത്. എന്നാൽ ടെന്റിൽ അപകടത്തിൽപെട്ടത് നിഷ്‌മ മാത്രമാണ്. കൂടെ പോയ ആർക്കും അപകടം സംഭവിച്ചിട്ടില്ല, രക്ഷപ്പെടുത്താൻ പോയവർക്കാണ് അപകടത്തിൽ പരിക്ക് പറ്റിയത്. ആരുടെ കൂടെയാണ് പോയത് എന്നും അറിയില്ല. ഇതിൽ വ്യക്തത വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.