പുന്നക്കൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പുന്നക്കൽ ഏഴാം വാർഡ് പുന്നക്കൽ-ഓത്തിക്കൽപ്പടി റോഡ് ഗ്രാമപഞ്ചായത്തിൻ്റെ ഓൺഫണ്ട് മൂന്നുലക്ഷം രൂപ മുടക്കി 96 മീറ്റർ റോഡ് ടാറിങ്ങ് പൂർത്തിയായി. തിരുവമ്പാടി ഗ്രാമ
പഞ്ചായത്ത് ഏഴാ വാർഡ് മെമ്പർ ശ്രീമതി. ഷൈനി ബെന്നി നാടമുറിച്ചു പൊതുജനങ്ങൾക്കായി റോഡ് തുറന്നു കൊടുത്തു ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് പുന്നക്കൽ ബൂത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു.റോബർട്ട് നെല്ലിക്കത്തെരുവിൽ, ജെയ്സൺ ഓത്തിക്കൽ, റെജി ഓത്തിക്കൽ, ജോസ് മഴുവഞ്ചേരി, മെയ്ദുപ്പ വാക്യൻ,ജേക്കബ് കാരക്കാട്ട്, തങ്കച്ചൻ ഓത്തിക്കൽ, ജോസ് മറ്റത്തിൽ, ദേവൻ കൊല്ലംപറമ്പിൽ, സോജ പുതുപ്പറമ്പിൽ , ലിലാമ്മ മാതാളികുന്നേൽ, ആലീസ് വാളംപറമ്പിൽ, മോളി മറ്റത്തിൽ സംബന്ധിച്ചു.