വയനാട്:ദേശീയപാതയിൽ ലക്കിടിയിൽ വേങ്ങര സ്വദേശി മൻസൂറും കുടുംബവും സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. മൈസൂരിൽ നിന്നും തിരികെ വരുന്ന വഴി ലക്കിടിയിൽ കാർ നിർത്തി ചായ കുടിക്കുന്ന സമയത്താണ് കാറിൽ നിന്നും തീ കണ്ടത്. കാർ പൂർണ്ണമായും കത്തി നശിച്ചു. കൽപ്പറ്റയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.