കോഴിക്കോട് വീണ്ടും വൻ ലഹരിവേട്ട. കുന്ദമംഗലത്ത് 78 ഗ്രാം എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് അഴിഞ്ഞിലം സ്വദേശി മുഹമ്മദ്റാഫി, മുഹമ്മദ് ഇഹ്ബാൻ എന്നിവരാണ് പിടിയിലായത്. സിറ്റി ഡാൻസ് സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് സംഭവം.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതികളെ സംഘം നിരീക്ഷിച്ച് വരുകയായിരുന്നു. ഇതിനിടയിലാണ് കുന്ദമംഗലത്ത് വച്ച് രണ്ടുപേരും പിടിയിലാവുന്നത്. ഇവരുടെ കയ്യിൽ നിന്നും വിതരണത്തിനായി എത്തിച്ച 78 ഗ്രാം എം ഡി എം എയും സംഘം കണ്ടെടുത്തിട്ടുണ്ട്. ബാംഗളൂരിൽ നിന്നാണ് ഇവർ ലഹരി നാട്ടിലേക്ക് എത്തിക്കുന്നതെന്ന് ഡാൻസ് സ്റ്റാഫ് സംഘം പറഞ്ഞു.