കട്ടിപ്പാറ: മികച്ച വിദ്യാലയം. അക്കാദമിക മികവിൻ്റെ നേർ സാക്ഷ്യമായി നസ്രത്ത് എൽ പി സ്കൂൾ മുത്തോറ്റിക്കൽ അഭിമാന താരങ്ങളായി പത്ത് എൽ എസ് എസ് വിജയികളെ വാർത്തെടുത്ത് വിജയയാത്ര തുടരുന്നു. എൽ എസ് എസ് സ്കോളർഷിപ്പ് നേട്ടങ്ങളിൽ കട്ടിപ്പാറ പഞ്ചായത്തിൽ ഒന്നാം സ്ഥാനത്തും, താമരശ്ശേരി ഉപജില്ലയിൽ മൂന്നാം സ്ഥാനത്തും എത്തി മികച്ച വിദ്യാലയമായി നസ്രത്ത് എൽ പി സ്കൂൾ.
കല, കായികം , വിവിധ മേളകൾ തുടങ്ങി പങ്കെടുക്കുന്ന എല്ലാ മേഖലയിലും വിജയങ്ങൾ വാരിക്കൂട്ടുന്ന നസ്രത്ത് എൽ പി സ്കൂൾ അക്കാദമിക മികവിലും ഏറെ മുന്നിലാണെന്ന് തിൻ്റെ തെളിവാണ് നാം സ്വന്തമാക്കിയ എൽ എസ് എസ് വിജയമെന്ന് സ്കൂൾ മാനേജർ ഫാ. മിൾട്ടൺ മുളങ്ങാശ്ശേരി പറയുകയുണ്ടായി. വീണ്ടും വിജയങ്ങൾ മാത്രം കൈവരിക്കാൻ അക്കാദമിക മികവിൻ്റെ വിളനിലമായ നസ്രത്ത് എൽ പി സ്കൂളിന് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ചിപ്പി രാജ്, പി ടി എ പ്രസിഡൻ്റ് ശ്രീ ഷാഹിം ഹാജി, എം പി ടി എ പ്രസിഡൻ്റ് നീതു എന്നിവർ സ്കൂളിൻ്റെ വിജയ കിരീടത്തിലേക്ക് പത്ത് പൊൻതൂവൽ കൂടി സമ്മാനിച്ച വിജയ താരങ്ങളെ അഭിനന്ദിച്ചു.ഷാദി മുബാറക്, ആയിഷ മെഹ്റ, മുഹമ്മദ് അഫ്‌നാൻ, മുഹമ്മദ് അദ്നാൻ, ആയിഷ നഷ്വ കെ.കെ, ഇസ്ര അമാനി, മേഘനാദ്, അംന ഐൻ, ആയിഷ നഷ്‌വ, റിസ അഷ്റഫ് എന്നീ പത്ത് എൽ എസ് എസ് വിജയികളെ അധ്യാപകരും പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും ഭവനങ്ങളിൽ ചെന്ന് അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.