കോഴിക്കോട്: പൊലീസിനെ പൊലീസിനെ വെട്ടിയ കേസിൽ സാക്ഷി പറഞ്ഞയാളുടെ കട പ്രതിയുടെ സുഹൃത്തുക്കൾ അടിച്ചു തകർത്തു.മുക്കം കാരശ്ശേരി വലിയ പറമ്പിൽ എം.ടി സുബൈറിൻ്റെ ഹോട്ടലാണ് പ്രതികൾ തകർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
കാർ മോഷണം അന്വേഷിക്കാൻ വന്ന കല്പറ്റ പൊലീസിനെ ആക്രമിച്ച കേസിൽ സാക്ഷി പറഞ്ഞത് സുബൈറായിരുന്നു. ഈ കേസിൽ മൂന്ന് പ്രതികൾ റിമാൻഡിലാണ്. ഇതിലൊരു പ്രതിയുടെ സുഹൃത്താണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പൊലീസിന് പരാതി നൽകാനൊരുങ്ങുകയാണ് സുബൈർ.