ആലപ്പുഴ :ഹരിപ്പാട് കെഎസ്ആർടിസി ബസ് കാറിലും പിക്കപ്പ് വാനിലും കൂട്ടിയിടിച്ച് ഒരുമരണം . അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്ന യാത്രക്കാരിയാണ് മരിച്ചത് . ഹരിപ്പാട് കരുവാറ്റയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം.ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് കാറിലും പിക്കപ്പ് വാനിലും ഇടിക്കുകയായിരുന്നു.
കാർ യാത്രികരായ നാലുപേരെ വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. പിക്കപ്പ് വാനിൽ ഡ്രൈവർ മാത്രമായിന്നു ഉണ്ടായിരുന്നത്. ഇവർ ഉൾപ്പെടെ ഏഴുപേരാണ് നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.