ഉള്ളിയേരി :കാർ സ്കൂട്ടറിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം കന്നൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ദേശാഭിമാനി ഏജന്റുമായിരുന്ന ഉള്ളേരി ആനവാതിൽ ഇല്ലത്ത് മീത്തൽ ദാമോദരൻ( 63) മരിച്ചു. ഞായർ രാവിലെ 6.30 ഓടെ പത്രവിതരണത്തിനിടെ സ്‌കൂട്ടറിൽ കാറിടിച്ചാണ്അപകടം.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്ന ദാമോദരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കാർ താമരശേരി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്ക്കൂട്ടർ പൂർണമായും തകർന്നിരുന്നു. ഇടിച്ച ശേഷം സ്ക്കൂട്ടറിനെ 15 മീറ്ററോളം റോഡിലൂടെ നിരക്കി, അടുത്തുള്ള വൈദ്യുതിക്കാലിൽ ചെന്നിടിച്ച ശേഷമാണ് കാർ നിന്നത്. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.1986 ൽ സിപിഐ എം അംഗമായി.ഉള്ളേരി പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ, ( 2005-10) ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം(2010-15) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കർഷകത്തൊഴിലാളി യൂണിയൻ മുൻ ഏരിയാ ജോയിന്റ് സെക്രട്ടറിയായിരുന്നു.ഭാര്യ: പുഷ്പാവതി( ഉള്ളേരിപഞ്ചായത്ത് സാക്ഷരതാ പ്രേരക്). മക്കൾ: ദിപിൻ, (ഇന്ത്യൻ ആർമി), ദീപ്തി. മരുമക്കൾ പ്രിൻസ് (കൂമുള്ളി) അശ്വതി (ഒള്ളൂർ).പിതാവ് : കൃഷ്ണൻനായർ. മാതാവ് ; ലക്ഷ്മി. സഹോദരങ്ങൾ: സൗമിനി നാറാത്ത് വെസ്റ്റ്, രാധ കക്കഞ്ചേരി, ഇ.എം പ്രഭാകരൻ (സി.പി.എം കന്നൂര് ലോക്കൽ കമ്മിറ്റി അംഗം). പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം കന്നൂര് ഗവ. യു പി സ്‌കൂൾ പരിസരത്ത് പൊതുദർശനത്തിന് വെക്കുന്നതാണ്