പാലക്കാട്:പാലക്കാട് എടത്തനാട്ടുകരയിൽ ടാപ്പിങ് തൊഴിലാളി മരിച്ചനിലയിൽ. കോട്ടപ്പള്ളി സ്വദേശി വാലിപറമ്പൻ ഉമ്മർ (65) ആണ് മരിച്ചത്. കാട്ടാന ചവിട്ടിയതെന്നാണ് സംശയം. സംഭവത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.