കുന്ദമംഗലം:കാരന്തൂരിലെ എംഡിഎംഎ കേസിലെ പ്രധാന കണ്ണികളിലൊരാൾ പിടിയിൽ. മെംഗളൂരു സ്വദേശിയായ ഇമ്രാൻ എന്ന് വിളിക്കുന്ന അംജത്ത് ഇത്യാസ് ആണ് പിടിയിലായത്. കർണാടകത്തിൽ നിന്നും കുന്നമംഗലം പൊലീസാണ് ഇയാളെ പിടിച്ചത്.
കാരന്തൂരിൽ പിടികൂടിയ എംഡിഎംഎ കേസുകളിലെ അന്വേഷണത്തിനിടെയാണ് ഇമ്രാൻ പിടിയിലായത്. ഇതേ കേസിൽ ടാൻസാനിയ, നൈജീരിയൻ സ്വദേശികൾ പിടിയിലായിരുന്നു.