കിഴിശ്ശേരി: അരീക്കോട് കൊണ്ടോട്ടി റോഡിൽ മുണ്ടംപറമ്പ് നയര പമ്പിന് സമീപം ഇന്നലെ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ഹോസ്പിറ്റലിലായിരുന്ന യുവാവ് മരണപ്പെട്ടു. നിലമ്പൂർ ചുങ്കത്തറ അണ്ടി കുന്ന് സ്വദേശി നാസർ AP യുടെ മകൻ നുജും AP (20) ആണ് മരണപ്പെട്ടത്.