അടിവാരം:കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തില്‍ ലഹരിമാഫിയ സംഘം അക്രമണം നടത്തി എന്നതരത്തില്‍ ചുരത്തിലെ ലഹരി വിരുദ്ധസമിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതികളാക്കപ്പെട്ടവരുടെ രക്ഷിതാക്കള്‍ രംഗത്ത്. താമരശ്ശേരി ചുരത്തിൽ വിനോദ സഞ്ചാരത്തിന് പോയ വിദ്യാർത്ഥികൾക്ക് നേരെയാണ് ലഹരിവിരുദ്ധ സമിതി ചമഞ്ഞു ആക്രമണം നടത്തിയത്. കേവലം തെറ്റിദ്ധരണയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം അഴിച്ചു വിട്ടതെന്നും സംഭവത്തിൽ പയോണ സ്വദേശികളായ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും രക്ഷിതാക്കള്‍ ആരോപിച്ചു.
നാല് പേരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സക്ക് വിധേയമാക്കി.
ലഹരി വിരുദ്ധ പ്രവർത്തകരായ എട്ടുപേർക്കെതിരെയും കണ്ടാൽ അറിയാവുന്ന മറ്റു ആളുകൾക്കെതിരെയും താമരശ്ശേരി പോലീസിൽ പരാതി നൽകിയതായും ലഹരി ഉപയോഗിക്കുന്നതൊ വില്‍ക്കുന്നതൊ കാണാതെ മറ്റാരൊ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ചുരത്തിലെത്തുന്ന മറ്റുള്ളവരെ ബലിയാടാക്കുന്നതില്‍ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു. ലഹരി വിരുദ്ധ സമിതിയുടെ പേരിൽ സദാചാരം നടത്തുകയാണെന്നും, കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകി അപമാനിക്കാൻ ശ്രമിച്ചു എന്നും വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ആരോപിച്ചു.