നാദാപുരം : നാദാപുരം പാറക്കടവ് നിന്ന് കാണാതായ യുവാവിനെ കുറിച്ച് ഇരുപത് ദിവസമായിട്ടും വിവരമൊന്നുമില്ല. താനക്കോട്ടൂരിലെ പാട്ടോൻ കുന്നുമ്മൽ അബ്ദുസലീമിനെയാണ് മെയ് ഒന്നിന് കാണാതായത്. പാറക്കടവിലെ കടയിലെ ജോലിക്കാരനായിരുന്ന.
,മെയ് ഒന്നിന് ജോലിക്ക് പോയ സലീം പിന്നിട് വീട്ടിൽ എത്തിയിട്ടില്ല. ബന്ധുക്കൾ വളയം പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ അബ്ദുസലീമിനെ കണ്ടെത്താനായിട്ടില്ല. സലീം നേരത്തെ ജോലി ചെയ്ത ബെംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല.
പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ചെക്യാട് പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ കർമ്മ സമിതിയും രൂപീകരിച്ചിട്ടുണ്ട്.