കണ്ണൂർ:കണ്ണൂർ കാഞ്ഞിരക്കൊല്ലിയിൽ ബൈക്കിലെത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്ന് ഉച്ചക്ക് 12.നാണ് അജ്ഞാതസംഘം കാഞ്ഞിരക്കൊല്ലി ആമിനപ്പാലത്തെ വീട്ടിലെത്തി മഠത്തേടത്ത് വീട്ടിൽ നിധീഷ്ബാബുവിനെ(38) വെട്ടിക്കൊലപ്പെടുത്തിയത്.തടസം പിടിക്കാനെത്തിയ ഭാര്യ ശ്രുതിയുടെ(28)കൈയിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ഇവർ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
തലയുടെ പിൻഭാഗത്ത് കത്തികൊണ്ട് വെട്ടിയതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് സൂചന. കൊല്ലപ്പണിക്കാരനായ നിധീഷ് ആലയിൽ പണിതീർത്തുവെച്ച കത്തിഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് വിവരം.
പ്രതികൾ പോലീസിന്റെ വലയിലാതായും വിവരമുണ്ട്. പയ്യാവൂർ ഇൻസ്പെക്ടർ ട്വിങ്കിൾ ശശിയാണ് കേസന്വേഷിക്കുന്നത്.