തിരുവമ്പാടി : കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റിയുടെ ചുവപ്പ്, ഓറഞ്ച് അലർട്ട് നിർദേശങ്ങൾക്കനുസൃതമായാണിത്. ടൂറിസ്റ്റുകൾ വെള്ളത്തിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനുമാണ് നിയന്ത്രണമേർപ്പെടുത്തിയത്.