അടൂർ:പെൺകുട്ടിയെ ബലാത്സംഗം ചെയ്ത‌് ഗർഭിണിയാക്കിയ കേസിൽ 19കാരനെ ഏനാത്ത് പൊലീസ് പിടികൂടി. കടമ്പനാട് വടക്ക് കല്ലുകുഴി ചുമടുതാങ്ങി മുപ്പന്നിയിൽ ബിജിഷാണ് (19) അറസ്റ്റിലായത്. കോഴിക്കോട് ചെറുവാടിയിലെ അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽനിന്നാണ് പിടികൂടിയത്.
2024 ജൂൺ 20ന് സംഭവം. പെൺകുട്ടി ജനുവരി 30ന് ശാസ്‌താംകോട്ട പൊലീസ് സ്റ്റേഷനിൽ യുവാവിനെതിരെ പരാതി കൊടുത്തു. തുടർന്ന് സംഭവം നടന്ന ഏനാത്തു പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റി. മാർച്ച് എട്ടിനാണ് കേസെടുത്തത്. പോലീസ് ഇൻസ്പെക്ടർ എ.ജെ. അമൃതസിങ് നായകത്തിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.