കോഴിക്കോട്: സംസ്ഥാനത്ത്
സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്.
പവൻവില 70,000രൂപയ്ക്ക് മുകളിലേക്ക് വീണ്ടും ഉയർന്നു. ഗ്രാമിന് 220രൂപയും പവന് 1760രൂപയുമാണ് ഇന്ന് വർധിച്ചത്.
ഇതോടെ ഒരുപവൻ സ്വർണ്ണത്തിന്റെ വില 71,440രൂപയായി. ഗ്രാമിന് 8930രൂപയാണ് വില.ഇന്നലെ കേരളത്തിൽ സ്വർണ്ണവിലയിൽ പവന് 360രൂപയും ഗ്രാമിന് 45രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ പതിനഞ്ചാം തിയ്യതി പവന് 68,880രൂപയായി വില കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്നനിരക്ക് ഇതാണ്.രാജ്യാന്തര വിപണിയിലുണ്ടായ വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. ആഗോള സ്വർണ്ണവില 3,306.05 നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്.