കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ ആർത്ത് പെയ്‌ത പേമാരി. ജില്ലയിൽ ഇന്നലെ രാത്രി മുതൽ പെയ്‌ത മഴയിൽ വിവിധ ഇടങ്ങളിൽ വൻ നാശ നഷ്‌ടങ്ങൾ സംഭവിച്ചത്.
തോരാത്ത കാലവർഷത്തിൽ രാമനാട്ടുകര കാരാട് വീടിന് മുകളിലേക്ക് ആൽമരം വീണ് നാലുപേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. വീട് പൂർണമായും തകർന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുത്തിമ്മൽ വേലായുധൻ്റെ വീടിനു മുകളിലേക്കാണ് ആൽമരം കടപുഴകി വീണത്. വേലായുധൻ, ഭാര്യ ബേബി, മകൻ ഷിൻജിത് എന്നിവർക്കാണ് പരിക്കുപറ്റിയത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കുപറ്റിയത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാരാട് തിരുത്തുമ്മൽ ക്ഷേത്രത്തിലെ ഏഴുമീറ്ററോളം ചുറ്റളവുള്ള ആൽമരമാണ് ബുധനാഴ്‌ച പുലർച്ചെ ഒന്നരയോടെ വീടിനുമുകളിലേക്ക് കടപുഴകി വീണത്. ഏകദേശം 800 വർഷം പഴക്കമുള്ള ആൽമരമാണിതെന്നാണ് നാട്ടുകാർ പറയുന്നത്. മരത്തിന്റെ ചില്ല ഭീഷണിയായിരുന്നതിനാൽ നേരത്തേ വെട്ടിമാറ്റിയിരുന്നു. ആൽമരത്തോടൊപ്പംതന്നെ തെങ്ങും മാവും കടപുഴകിവീണതായും നാട്ടുകാർ പറയുന്നു.
പരിക്കേറ്റ വേലായുധൻ വീട്ടിൽനിന്ന് പുറത്തിറങ്ങി അയൽവാസിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തി. വാതിൽ ചവിട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ വീട്ടിൽനിന്ന് പുറത്തെടുത്തത്.