അടിവാരം :ചുരം ഒമ്പതാം വളവിന് സമീപത്ത് അപകടാവസ്ഥയിൽ നിന്നിരുന്ന ഉണങ്ങിയ മരവും
ചുരത്തിൽ വിവിധ ഇടങ്ങളിലായി വാഹനം ഓടിക്കുന്നവർക്ക് കാഴ്ച മറക്കും വിധത്തിൽ നിന്നിരുന്ന കാടുകളും മരച്ചില്ലകളും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റും ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും ചേർന്ന് വെട്ടിമാറ്റി,
കണലാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷൈരാജ്,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജുൻ കെ കെ,നീതു എസ് തങ്കച്ചൻ,ഫോറസ്റ്റ് വാച്ചർ സലാം,ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരായ മജീദ് പൊട്ടിക്കൈ,ഷൗക്കത്ത്,മജീദ് കണലാട്,നിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.