കോഴിക്കോട്: സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. പരപ്പനങ്ങാടി നെടുവം സ്വദേശി ചെറിയച്ഛന്റെ പുരക്കൽ വീട്ടിൽ ജുനൈദി (21)നെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2025 ഏപ്രിൽ മാസം ബി.ഇ.എം.സ്കൂളിൻ്റെ സമീപം വെച്ചും, കോഴിക്കോട് ബീച്ചിൽ ഓപ്പൺ സ്റ്റേജിന് സമീപമുള്ള പാർക്കിൽ വെച്ചും പ്രതി അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
ടൗണ്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതിയെ കോഴിക്കോട് ബീച്ചിൽ വെച്ച് ടൗണ്‍ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷിന്റെ നിർദേശപ്രകാരം, എസ്.ഐമാരായ ശ്രീസിത, കിരൺ എസ്.സി.പി.ഒമാരായ രാജേഷ്, രതീഷ്, സജേഷ്, വന്ദന സി.പി.ഒ ജിതിൻ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.