ആലപ്പുഴ :രാമങ്കരിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയില്‍ അകത്തെപ്പറമ്പില്‍ വിദ്യ(42)യാണ് മരിച്ചത്. ഭര്‍ത്താവ് വിനോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാമങ്കരി ജംക്ഷനില്‍ ഹോട്ടല്‍ നടത്തി വരിയായിരുന്നു ദമ്പതികള്‍.
വിദ്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. രാത്രി പത്തരയോടെയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായതും വിനോദ് വിദ്യയെ കുത്തിയതും. വിദ്യയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.