തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി 77.81 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.കഴിഞ്ഞ വർഷം ഇത് 78.69 ശതമാനം ആയിരുന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
സയൻസ് ഗ്രൂപ്പിൽ 83.25 ആണ് വിജയം. ഹ്യുമാനിറ്റീസിൽ 69.16, കൊമേഴ്സിൽ 74.21 എന്നിങ്ങനെയാണ് വിജയശതമാനം. സർക്കാർ സ്കൂളുകളിൽ 73.23 ശതമാനം വിദ്യാർഥികൾ വിജയിച്ചു. എയ്ഡഡ് സ്കൂളുകളിൽ 82.16, അൺ എയ്ഡഡ് സ്കൂളുകളിൽ 75.91 എന്നിങ്ങനെയാണ് വിജയശതമാനം.
Also Read - പ്ലസ്ടു ഫലം ഇന്ന് അറിയാം; തിരയേണ്ട വെബ്സൈറ്റുകൾ ഇവയാണ്
എറണാകുളം ജില്ലയിലാണ് വിജയശതമാനം കൂടുതൽ (83.09). വിജയശതമാനം കുറവ് കാസർകോട് ജില്ലയിലാണ് (71.09). ജൂണ്‍ 23 മുതല്‍ 27 വരെ സേ പരീക്ഷയുണ്ടായിരിക്കും.
4,44,707 വിദ്യാർഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി.
www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in. എന്നിവയിൽ നിന്ന് ഫലമറിയാം. കൂടാതെ PRD Live, SAPHALAM 2025, iExaMS – Kerala എന്നീ മൊബൈൽ ആപ്പ് വഴിയും ഫലമറിയാം