സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട ബൈക്ക് യാത്രികൻ അൽഭുതകരമായി രക്ഷപ്പെട്ടു.
താമരശ്ശേരി: താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിന് മുൻവശം സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട ബൈക്കിൽ നിന്നും യാത്രികൻ അൽഭുതകരമായി രക്ഷപ്പെട്ടു. അമ്പായത്തോട് സ്വദേശി മിഥുൻ ആണ് രക്ഷപ്പെട്ടത്.
കോഴിക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന മിഥുൻ ബസ് സ്റ്റാൻ്റിനോട് ചേർന്നുള്ള പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞപ്പോൾ വയനാട് ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. ബസ്സ് തട്ടിയ ഉടനെ മിഥുൻ പുറത്തേക്ക് തെറിച്ചു പോയതിനാലാണ് രക്ഷപ്പെട്ടത്.ബസ്സിനടിയിൽ പ്പെട്ട ബൈക്കുമായി ബസ്സ് ഏറെ ദൂരം മുന്നോട്ടു പോയിരുന്നു.