കാഞ്ഞിരക്കൊല്ലിയിലെ നിധീഷ്ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അപ്പുവെന്ന കെ. ബിജേഷ് പയ്യാവൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രതിയെ ഇൻസ്പെക്ടർ ട്വിങ്കിൾ ശശി ചോദ്യം ചെയ്തുവരികയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ബൈക്കിലെത്തിയ പ്രതികൾ നിധീഷിനെ വീടിനോടു ചേർന്നുള്ള കൊല്ലക്കുടിയിൽ വെച്ച് അവിടെ നിർമ്മിച്ച് വെച്ച കത്തിയെടുത്ത് വെട്ടിക്കൊന്നത്. തടയാൻ ശ്രമിച്ച നിധീഷിന്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്.
സംഭവത്തിൽ രണ്ടാം പ്രതി ചന്ദനക്കാംപാറ സ്വദേശി രതീഷിനെ ഇന്നലെ പുലർച്ചെ പയ്യാവൂർ പോലീസ് പിടികൂടിയിരുന്നു.