അടിവാരം :മുസ്ലിം ലീഗ് അടിവാരം ആറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാമിലി സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു.
അടിവാരം എഎൽപി സ്കൂളിൽ വച്ച് നടന്ന പരിപാടി മുസ്ലിം ലീഗ് നേതാക്കളായ വളപ്പിൽ മൊയ്തീൻ ഹാജിയും കണലാട് മജീദ് ഹാജിയും ചേർന്ന് പതാക ഉയർത്തി.
ആറാം വാർഡ് പ്രസിഡണ്ട് കെ സി ഹംസ അധ്യക്ഷത വഹിച്ച പരിപാടി കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറൽസെക്രട്ടറി ടി ടി ഇസ്മായിൽ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു,
നവാസ് പാലേരി മുഖ്യ പ്രഭാഷണം നടത്തി, കോഴിക്കോട് ജില്ലാ സെക്രട്ടറി വി കെ ഹുസൈൻകുട്ടി,നിസാം കാരശ്ശേരി,ഷംന സോഫിയ,മുത്തു അബ്ദുസ്സലാം,സി എ മുഹമ്മദ്,ഷാഫി വളഞ്ഞപാറ,ഷമീർ വളപ്പിൽ തുടങ്ങിയവർ സംസാരിച്ചു
പരിപാടിയിൽ 2024-25 വാർഷിക പദ്ധതി വിഹിതം 100% വിനിയോഗിക്കുന്നതിന് നേതൃത്വം നൽകിയ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫിനെയും,ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, പഴയ കാല മുസ്‌ലിം ലീഗ് പ്രവർത്തകരെയും ആദരിച്ചു.
വി കെ ഷരീഫ് സ്വാഗതവും മുജീബ് വി.എ നന്ദിയും പറഞ്ഞു