കൽപറ്റ: വയനാട്ടിൽ ലോറിയിൽ കടത്തുകയായിരുന്ന നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി. 3495 കിലോ പുകയില ഉത്പന്നമാണ് എക്സൈസ് പിടിച്ചെടുത്തത്. മുത്തങ്ങ ചെക്പോസ്റ്റിൽ വച്ച് ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ വയനാട് വാളാട് സ്വദേശി സഫീർ എക്സൈസ് പിടിയിലായി. ബിയർ വെയ്സ്റ്റിൽ ഒളിപ്പിച്ചായിരുന്നു കടത്ത് നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്