കുട്ടി പീഡനത്തിന് ഇരയായത് അറിഞ്ഞിരുന്നില്ല, അമ്മയുടെ മൊഴി പുറത്ത്

May 23, 2025, 8:12 a.m.

കൊച്ചി: മൂഴിക്കുളത്ത് മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍, കുട്ടി ലൈം​ഗിക പീഡനത്തിന് ഇരയായ വിവരം അറിഞ്ഞിരുന്നില്ലെന്ന് അമ്മയുടെ മൊഴി. ഭര്‍തൃ വീട്ടിലെ ഒറ്റപ്പെടുത്തല്‍ മൂലമാണ് കുട്ടിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ വലിയ ഒറ്റപ്പെടലാണ് അനുഭവിച്ചിരുന്നത്. സ്വന്തം കുട്ടികളെപ്പോലും ഭര്‍തൃവീട്ടുകാര്‍ തന്നില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചുവെന്നും ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.

എല്ലാക്കാര്യങ്ങളില്‍ നിന്നും ഭര്‍തൃവീട്ടുകാര്‍ തന്നെ ഒഴിവാക്കി മാറ്റിനിര്‍ത്തിയിരുന്നു. ഒറ്റപ്പെടുത്തല്‍ മൂലം വലിയ മാനസിക പിരിമുറുക്കമാണ് നേരിട്ടിരുന്നത്. ഭര്‍ത്താവ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ആലോചിക്കുന്നതായും അറിഞ്ഞു. അങ്ങനെ ചെയ്താൽ തന്റെ പെണ്‍കുഞ്ഞ് ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയുണ്ടായി. ഇതും കുട്ടിയെ ഇല്ലാതാക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്.

മകള്‍ ശാരീരികമായ പീഡനത്തിന് ഇരയായ സംഭവം താന്‍ അറിഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു. പൊലീസ് പറഞ്ഞപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന് അമ്മ മൊഴി നല്‍കിയെന്നാണ് സൂചന. കുട്ടിയുടെ അമ്മയെ പുഴയിലെറിഞ്ഞ മൂഴിക്കുളം ഭാഗത്തെത്തിച്ച് പൊലീസ് തെളിവെടുക്കും. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ കേസില്‍ അറസ്റ്റിലായ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ മൂവാറ്റുപുഴ ജയിലിലാണുള്ളത്.

പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുട്ടിയെ പ്രതി ലൈംഗികമായി ചൂഷണം ചെയ്ത വിവരം വീട്ടുകാരും നാട്ടുകാരും പോലും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. കുട്ടിയെ പീഡിപ്പിച്ചത് അടുത്ത ബന്ധുക്കളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍, തെളിവുകള്‍ നിരത്തിയുള്ള വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കരഞ്ഞുകൊണ്ട് കുറ്റം സമ്മതിക്കുന്നത്


MORE LATEST NEWSES
  • കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം.
  • ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു.
  • വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി പാലക്കാട് നഗരസഭ കൗൺസിലർ
  • വാഹനം റോഡ് ചേര്‍ന്ന് ഓടിച്ചില്ലെന്നാരോപിച്ച് സിപിഎം മുന്‍ ലോക്കല്‍ സിക്രട്ടറിക്ക് മര്‍ദ്ദനം, പുതുപ്പാടിയില്‍ സംഘര്‍ഷം
  • അമ്പലപ്പടിയിൽ ദേശീയപാത മേൽപ്പാലത്തിൽ വിള്ളൽ കണ്ടെത്തി
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • മില്‍മയുടെ മിന്നൽ സമരം പിന്‍വലിച്ചു
  • മുത്തങ്ങ ചെക്ക് പോസ്റ്റിൽ ലോറിയിൽ കടത്തിയ 3495 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
  • പന്നിയങ്കരയിൽ സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം
  • യാത്ര ചെയ്യുമ്പോൾ മാത്രമല്ല, നിർത്തിയിട്ട് സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോഴും ഹെൽമറ്റ് ധരിക്കണം.
  • നൂറാംതോട് SSLC,വിജയികളെ ആദരിക്കലും, സ്വീകരവും നൽകി*
  • മൈസൂരിലേക്കാണ് തന്നെ കൊണ്ടുപോയതെന്ന് തട്ടിക്കൊണ്ട് പോയ അന്നൂസ് റോഷൻ.
  • മുസ്ലിം ലീഗ് ഫാമിലി സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു
  • യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി കീഴടങ്ങി
  • മാണിക്കോത്ത് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിമരിച്ചു
  • പതിറ്റാണ്ടുകൾ പഴക്കമുള്ള നടപ്പാത KSEB തടഞ്ഞതായി പരാതി
  • മലപ്പുറത്ത് ചില ഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യം,ജാഗ്രത പുലർത്തണമെന്ന് വനം‌ വകുപ്പ്
  • പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ
  • കൂരിയാട് ദേശീയപാത തകർന്നതിൽ കെഎൻആർ കൺസ്ട്രക്ഷൻസിനെതിരെ കേന്ദ്ര സർക്കാർ നടപടി.
  • സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട ബൈക്ക് യാത്രികൻ അൽഭുതകരമായി രക്ഷപ്പെട്ടു.
  • പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയം 77.81 ശതമാനം
  • കൊടുവള്ളിയിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ കൊണ്ടോട്ടിയിൽ നിന്ന് കണ്ടെത്തി
  • അനൂസ് റോഷനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതം.
  • കൊല്ലപ്പെട്ട നാല് വയസുകാരി നേരിട്ടത് അതി ക്രൂര പീഡനം
  • പേരമകൻ്റെ ക്രൂരമർദനമേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു.
  • വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം; കബനിഗിരിയിൽ ആടിനെ കൊന്നു
  • ഭർത്താവിനെ കഴുത്തുഞെരിച്ചുകൊന്ന ഭാര്യ അറസ്റ്റില്‍
  • കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു.
  • കോഴിക്കോട് ജുവനൈല്‍ഹോമില്‍ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായി
  • കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
  • സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
  • മകളെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവം, കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
  • പഠിക്കുന്നതിനിടെ വീട്ടമ്മ ഓടിച്ച കാർ കിണറ്റിൽ വീണു
  • രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു
  • തേങ്ങയിടാൻ തെങ്ങിൽ കയറിയ ഗൃഹനാഥൻ മരിച്ചു
  • മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കും.
  • കൊല്ലത്ത് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് സഹോദരിമാർ മരിച്ച സംഭവം; മെഡിക്കൽ കോളേജിനെതിരെ പിതാവ്
  • ചുരത്തിൽ അപകടാവസ്ഥയിലായിരുന്ന മരം വെട്ടി മാറ്റി*
  • ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ കുട്ടികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി
  • ചെറുവണ്ണൂരില്‍ സ്വകാര്യ ബസ്‌ ബൈക്കിലിടിച്ച് അപകടം, നാലുപേർക്ക് പരിക്ക്; രണ്ട് കുട്ടികളുടെ നില ഗുരുതരം
  • ചാവക്കാട് ദേശീയപാതയിലെ വിള്ളൽ; സംഭവത്തിൽ റിപ്പോർട്ട് തേടി തൃശൂർ ജില്ലാ കളക്ടർ
  • വീടിന് മുകളിലേക്ക് ആൽമരം വീണ് നാലുപേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം
  • സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്.
  • കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
  • പെൺകുട്ടിയെ ബലാത്സംഗം ചെയ്ത‌ കേസിൽ 19കാരൻ പിടിയിൽ.
  • കല്യാണി കൊലപാതകം ;സന്ധ്യ കൃത്യമായി ആസൂത്രണം ചെയ്‌തതെന്ന് പോലീസ്.
  • മദ്യ ലഹരിയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു
  • ബത്തേരിയിൽ വീണ്ടും പുലി
  • മലപ്പുറത്തിന് പിന്നാലെ ചാവക്കാടും വിള്ളൽ കണ്ടെത്തി
  • കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു.