കോഴിക്കോട്: എലത്തൂർ അമ്പലപ്പടിയിൽ ദേശീയപാത മേൽപ്പാലത്തിൽ വിള്ളൽ കണ്ടെത്തി.അണ്ടർപാസിലേക്ക് കോൺക്രീറ്റ് അടർന്നു വീണു വീണു. നേരത്തെയുണ്ടായ പാലവും പുതിയ പാലവും ചേരുന്ന ഭാഗത്താണ് വിള്ളൽ.
നേരത്തെ വിള്ളൽ കണ്ടപ്പോൾ അധികാരികളെ അറിയിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ അധികൃതരെത്തി അത് പെയിൻ്റടിച്ചു മറക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു
വ്യാഴാഴ്ച്‌ച രാത്രി ബൈക്ക് യാത്രികരുടെ ദേഹത്തേക്കാണ് കോൺക്രീറ്റ് പാളി അടർന്നുവീണത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞദിവസം മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നിരുന്നു. പലയിടത്തും ദേശീയപാതകളിൽ വിള്ളലുകളും കണ്ടെത്തിയിരുന്നു.
മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലും തൃശൂർ ചാവക്കാട് ദേശീയപാത 66 ലും വിള്ളൽ കണ്ടെത്തിയിരുന്നു. നിർമ്മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്തെ മേൽപ്പാലത്തിന് മുകളിലാണ് റോഡ് വിണ്ട് കീറിയത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ദേശീയപത അധികൃതർ വിള്ളൽ ടാറിട്ട് മൂടിയെന്നും ആരോപണം ഉയർന്നിരുന്നു .